മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി ഗൗരവതരം: സുപ്രീം കോടതി
ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ല എന്ന കാരണത്താൽ രാജ്യത്തെ മൂന്ന് കോടി റേഷന കാർഡുകൾ റദ്ദ് ചെയ്ത കേന്ദ്രത്തിന്റെ നടപടി അതീവ ഗുരുതരമാണെന്ന് സുപ്രീം കോടതി. കൊയിലി ദേവി നൽകിയ പൊതു താൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
എന്നാൽ, കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി പറഞ്ഞു.
എന്നാൽ കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തിട്ടുണ്ട് എന്ന വാദത്തിൽ ഗോൺസാൽവസ് ഉറച്ചു നിന്നു. ഇതോടെ കേസിൽ വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.