കൊവിഡ് വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രയും
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പാഴാക്കിക്കളയുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രപ്രദേശുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. തെലങ്കാനയില്‍ 17.6 ശതമാനം വാക്‌സിനാണ് പാഴായിപ്പോകുന്നതെങ്കില്‍ ആന്ധ്രയില്‍ അത് 11.6 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ ഏറെ അധികമാണ് ഇത്. 6.5 ശതമാനമാണ് ദേശീയ ശരാശരി. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നത് കുറച്ചുകൊണ്ടുവരണമെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. ആഴ്ചതോറുമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ പരിശോധനയും പ്രതിരോധവും വാക്‌സിനേഷനും കുറച്ചുകൂടെ ഗൗരവത്തിലെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നതില്‍ പ്രധാനമന്ത്രി നിരാശ പ്രകടിപ്പിച്ചു. നിതി ആയോഗിന്റെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രധാനമന്ത്രി മനസ്സുതുറന്നതെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.