മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി, ചര്‍ച്ച കശ്മീരിന്റെ പദവി പുനഃസ്ഥാപിച്ചാല്‍ മാത്രം
ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന പരാമര്‍ശം തിരുത്തി പാകിസ്താന്‍ പ്രധാനമന്ത്രി. അല്‍ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും സമാധാനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.
പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് തിരുത്തുമായി ഷെഹ്ബാസ് ഷെരീഫ് രംഗത്തുവരുന്നത്. കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ചൂണ്ടികാണിച്ചു ഷെഹ്ബാസ് ഷെരീഫ് വിശദീകരണകുറിപ്പ് ഇറക്കി.
ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയുടെ രാഷ്ട്രീയമാനം വളരെ വലുതാണ്. രൂപപെട്ടതുമുതല്‍ ഇന്ത്യയുമായി അകല്‍ച്ചയിലായിരുന്ന ഒരു രാജ്യം പെട്ടെന്ന് നയത്തില്‍ മാറ്റം വരുത്തുന്നത് രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിക്കും എന്ന് ഭയന്നാണ് ഈ നിലപാട് മാറ്റുമെന്നാണ് സൂചന. കൂടാതെ, മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്റീക്-ഇ-ഇന്‍സാഫ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്.