കണ്ണൂരിൽ മാരക ആയുധങ്ങളുമായി വധശ്രമ കേസിലെ പ്രതി പിടിയിൽ
കണ്ണൂർ മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ. മൂന്നംഗ സംഘത്തിലെ ഒരാളെ പിടികൂടി.പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് ഓടിച്ചിട്ട് പിടിക്കൂടുകയായിരുന്നു ഒരാളെ. പിടിയിലായത് സിഒടി നസീർ വധശ്രമം ഉൾപെടെ നിരവധി കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങി.
അതേസമയം തൃശൂരിൽ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വരവൂർ വളവ് മുണ്ടനാട്ട് പീടികയിൽ വീട്ടിൽ പ്രമിത്ത്(27), പുളിഞ്ചോട് പാലത്തുംമുട്ടിക്കൽ വീട്ടിൽ അഭിലാഷ് (25) എന്നിവർക്കെതിരെയാണ് കേസെടുത്തത്. തളി സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്തു.