Tuesday, April 15, 2025
National

വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്നും തുടരും

വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധ വിമാനങ്ങൾ ഹെലികോപ്റ്ററുകൾ നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. അതേസമയം ഇന്ത്യ-ചൈന സംഘർഷ വിഷയം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെൻ്റിൽ ഉയർത്തും.

കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പെടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും. ഇന്ത്യ-ചൈന സംഘർഷ വിഷയം ചർച്ചക്കെടുക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

രണ്ട് ദശാബ്ദത്തിലേറെയായി അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *