വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വെള്ളം വിഴുങ്ങുന്നു; അസമിൽ മരണസംഖ്യ 96 ആയി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം. അസമിൽ മാത്രം 96 പേർ മരിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളെയും പ്രളയം സാരമായി ബാധിച്ചു. സ്ഥിതിഗതികൾ രൂക്ഷമായതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അസം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു
അസമിലെ 26 ജില്ലകളിലായി 28 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് കണക്കുകൾ. അടിയന്തര സഹാമായി നേരത്തെ കേന്ദ്രസർക്കാർ 346 കോടി രൂപ അനുവദിച്ചിരുന്നു.
ബിഹാറിലും കനത്ത മഴ തുടരുകയാണ്. പത്ത് പേർ ഇതിനോടകം മരിച്ചു. 11 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്.