Friday, October 18, 2024
National

‘മധ്യപ്രദേശ് സർക്കാരിന് ശേഷം മഹാരാഷ്ട്രയിലും വിലക്ക്’; ഷാരൂഖ് ചിത്രം വിലക്കുമെന്ന് ബിജെപി

മധ്യപ്രദേശ് സർക്കാരിന് ശേഷം, മഹാരാഷ്ട്രയിലും ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം ‘പഠാന്’ വിലക്ക് ഭീഷണി. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് റാം കദമാണ് ചിത്രം വിലക്കുമെന്ന് ഭീഷണി മുഴക്കിയത്.

സിനിമയിൽ ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവിയാണെന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ്. ഇത് ഹിന്ദുത്വത്തെ ബഹുമാനിക്കുന്ന സംസ്ഥാന സർക്കാരിന് അനുവദിച്ച് കൊടുക്കാനാവില്ലെന്നും റാംകദം പറയുന്നു.

കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്.

അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ വാദം.

അതേസമയം സമൂഹമാധ്യമങ്ങള്‍ മനുഷ്യന്റെ അടിസ്ഥാനപ്രകൃതമായ മനുഷ്യത്വത്തെ തന്നെ ഇടുങ്ങിയതാക്കുന്ന കാഴ്ച്ചപ്പാടിലൂടെയാണ് പലപ്പോഴും പോകുന്നത്. നെഗറ്റീവിറ്റി സോഷ്യല്‍ മീഡിയ ഉപഭോഗം കൂട്ടുമെന്നും അതിനൊപ്പം അതിന്റെ കച്ചവടമൂല്യം ഉയരുകയാണെന്നും 28-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഷാരൂഖ് ഖാൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published.