മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ ജവാൻ നിർമലിന്റെ കാർ കണ്ടെത്തി
മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ ജവാൻ നിർമലിന്റെ കാർ കണ്ടെത്തി.
പറ്റ്നയിൽ നൂറ് അടി താഴ്ചയിലാണ് കാർ കണ്ടത്. കാറിന്റെ ചില്ല് പൊളിച്ച് നിർമൽ പുറത്ത് കടന്നു എന്നാണ് പ്രഥമിക നിഗമനം. നിർമലിനായി തെരച്ചിൽ തുടരുന്നു.
ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മൽ ശിവരാജനെ കാണാതായത്. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്.