Sunday, December 29, 2024
National

ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കൽ: പാർലമെന്റിൽ ഇന്ത്യാ സഖ്യം പ്രതിഷേധിക്കും

പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കിയത് തെറ്റായ മാത്യകയെന്ന് വിലയിരുത്തലിൽ പ്രതിപക്ഷം. സർക്കാർ അജണ്ടകൾ നടപാക്കാൻ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കാൻ നോക്കുന്നതയാണ് വിലയിരുത്തൽ. പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി നാളെ നടക്കുന്ന സർവകക്ഷിയോഗത്തിൽ പ്രതിഷേധം അറിയ്ക്കാനാണ് തിരുമാനം.

ഈ മാസം 18 മുതൽ 22 വരെ ചേരുന്ന പാർലിമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയോ സ്വകാര്യ അംഗങ്ങളുടെ ബില്ലവതരണമോ ഉണ്ടാകില്ലെന്നാണ് ലോക്സഭാ, രാജ്യസഭാ സെക്രേട്ടറിയറ്റുകൾ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.

സമ്മേളനത്തിൽ അഞ്ച് സിറ്റിംഗുകൾ ഉണ്ടാകുമെന്നും താൽക്കാലിക കലണ്ടറിനെക്കുറിച്ച് അംഗങ്ങളെ പ്രത്യേകം അറിയിക്കുമെന്നാണ് സെക്രട്ടേറിയറ്റുകൾ അറിയിച്ചിരിക്കുന്നത്‌. പതിനേഴാം ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനമാണ് 18ന് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *