ഓടുന്ന ട്രെയിനിലെ ജനലിലൂടെ കയ്യിട്ട് മൊബൈൽ മോഷ്ടിക്കാൻ ശ്രമം; സ്‌പൈഡർമാൻ കള്ളൻ പിടിയിൽ
ബിഹാറിലെ ബെഗുസറയിലെ സ്‌പൈഡർമാൻ കള്ളൻ പിടിയിൽ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനൽ വഴി മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ച യുവാവാണ് പിടിയിലായത്. യാത്രക്കാർ കൈപിടിച്ചുവച്ചതോടെ 15 കിലോമീറ്ററോളം നീണ്ട സാഹസിക സവാരിക്ക് ശേഷം കള്ളനെ പൊലീസിന് കൈമാറി.
റെയിൽവേ പാളങ്ങളിൽ പതിയിരുന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ നിന്നും സാഹസികമായി മൊബൈൽ മോഷ്ടിക്കുന്ന സ്‌പൈഡർമാൻ മോഷ്ടക്കൾ ബിഹാറിലെ ബെഗുസറയിൽ പ്രസിദ്ധരാണ്. സമാനമായി മോഷണം നടത്തിയ യുവാവാണ് പിടിയിലായത്. ഓടുന്ന ട്രെയിനിന്റെ ജനാലയിൽ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ മൊബൈൽ തട്ടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ ഒരു യാത്രക്കാരൻ ഇയാളുടെ കൈകളിൽ കയറിപ്പിടിച്ചതോടെ ഇയാൾക്ക് പിടിവിടാനാകാതെയായി.
ബിഹാറിൽ നിന്നുള്ളതാണ് ഈ വിഡിയോ. അവിടെ ട്രെയിൻ ജനാലകൾ വഴി കവർച്ച പതിവാണ്. ഈ ട്രെയിൻ ബെഗുസാരായിയിൽ നിന്ന് ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോൾ സാഹെബ്പൂർ കമൽ സ്റ്റേഷന് സമീപമാണ് സംഭവം. ജനാലയ്ക്ക് ഉള്ളിലൂടെ കയ്യിട്ട് മൊബൈൽ തട്ടാനായിരുന്നു ശ്രമം.