ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്ന് തകര ഷീറ്റ് വീണു; രണ്ട് പേരുടെ കൈകള്‍ അറ്റുപോയി
ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്ന് തകര ഷീറ്റ് വീണ് രണ്ട് കാല്‍നടയാത്രക്കാര്‍ക്ക് കൈകള്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ ബുല്‍ധാനയിലാണ് സംഭവം. പരമേശ്വര്‍ സുരധാകര്‍ (45), വികാസ് പാണ്ഡെ(22) എന്നിവര്‍ക്കാണ് ദാരുണാനുഭവം.
ബസിന്റെ സൈഡ് ഗിയര്‍ ബോക്സിന്റെ വാതില്‍ തുറന്നുപോയാണ് ഇരുമ്പ് കയ്യില്‍ വന്നുപതിച്ചത്. രണ്ടുപേരുടെയും ഓരോ കൈകളാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. ഒരേ ദിവസം രണ്ട് സ്ഥലത്താണ് സംഭവമുണ്ടായത്. പിംപല്‍ഗാവിലെ ഉറ, അഭ എന്നീ പ്രദേശങ്ങളിലാണ് സംഭവങ്ങള്‍ നടന്നതെന്ന് ധംഗാവ് പൊലീസ് പറഞ്ഞു.
ബസ് ഡിപ്പോയില്‍ നിന്ന് പുറപ്പെടുമ്പോള്‍ സൈഡ് ഗിയര്‍ ബോക്സിന്റെ വാതില്‍ അടച്ചിരുന്നെന്നും എന്നാല്‍ പാതിവഴിയില്‍ തുറന്നുപോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.