ബിഹാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു
ബിഹാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ ആഭ്യന്തരം,പൊതു ഭരണം,ക്യാബിനറ്റ് സെക്രട്ടറിയറ്റ് എന്നീ വകുപ്പുകൾ കൂടി നിർവഹിക്കും.
ഉപമുഖ്യമന്ത്രി തേജസ്വി യാഥവ് പൊതുമരാമത്ത്, ആരോഗ്യം, ഭവന നിർമ്മാണം,നഗര വികസനം, ഗ്രാമാവികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും.
ധനകാര്യം ജെഡിയുവിനും റവന്യു ആർ ജെ ഡിയുടെ അലോക് കുമാർ മേത്തക്കും നൽകി. കോൺഗ്രസ്സിന് പഞ്ചായത്തി രാജ്,മൃഗസംരക്ഷണം എന്നീ വകുപ്പുകൾ നൽകി.സ്വാതന്ത്രൻ സുമിത് കുമാർ സിങ്ങിന് ശാസ്ത്ര സാങ്കേതികവും നൽകി.
ധനം, പാർലമെന്ററി കാര്യം എന്നിവ വി കെ ചൗദരിക്കും ഊർജ്ജം, ആസൂത്രണം എന്നിവ ബിജേന്ദ്രപ്രസാദ് യാദവിനും വനം പരിസ്ഥിതി വകുപ്പ് തേജ് പ്രതാപ് യാദവിനും വീതിച്ചു.