എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നയിക്കുന്ന റോഡ് ഷോ നാളെ മാനന്തവാടിയില്‍
എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നയിക്കുന്ന റോഡ് ഷോ നാളെ മാനന്തവാടിയില്‍ നടക്കും. ഉച്ചക്ക് 1 മണിക്ക് എരുമത്തെരുവ് സി.ഐ.ടി.യു പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. ഗാന്ധിപാര്‍ക്ക് ചുറ്റി റോഡ് ഷോ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിക്കും. സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, സി.കെ ശശീന്ദ്രന്‍, പി.ഗഗാറിന്‍ എന്നിവര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കും.