കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മീതെ വീണു; തെലങ്കാനയിൽ ഒമ്പത് പേർ മരിച്ചു
ഹൈദരാബാദിൽ കനത്ത മഴയെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മേലെ വീണ് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പത്തോളം
വീടുകൾക്ക് മേലാണ് മതിലിടിഞ്ഞുവീണത്.
തീവ്രന്യൂനമർദം കര തൊട്ടതിന് പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. തെലങ്കാനയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 പേർ മഴക്കെടുതിയിൽപ്പെട്ട് മരിച്ചു.
പതിനാല് ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മഴ തുടരുന്നതിനാൽ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്