Thursday, January 9, 2025
National

കുട്ടികളുടെ ദുരുപയോഗം തടയൽ: പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിന് പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഫേസ്ബുക്ക്. ആരംഭ് ഇന്ത്യ ഇനിഷ്യേറ്റീവ്, സൈബര്‍ പീസ് ഫൗണ്ടേഷന്‍, അര്‍പ്പണ്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നാണ് ‘റിപ്പോര്‍ട്ട് ഇറ്റ്, ഡോണ്ട് ഷെയര്‍ ഇറ്റ്’ എന്ന പേരിലുള്ള കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടുദിവസത്തിനു ശേഷമാണ് നടപടി.

കോവിഡ് അനാഥരാക്കിയ കുട്ടികളെ ദത്തെടുക്കാന്‍ നല്‍കുന്നതായും മറ്റുമുള്ള നിയമവിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്കും മെസേജിങ് ആപ്പുകള്‍ക്കും വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉള്ളടക്കങ്ങളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്തിടെ സുപ്രീംകോടതി കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *