Sunday, January 5, 2025
Kerala

മരം മുറിക്കൽ: ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തി അന്വേഷണം ആരംഭിക്കും

 

മരം മുറിക്കൽ കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും.

പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കും. ഭൂവുടമകളായ ആദിവാസികൾ, കർഷകർ എന്നിവരിൽ നിന്ന് വിവരം തേടും. മരം മോഷണം പോയെന്ന് പരാതി നൽകിയവരെയും കാണും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം തന്നെ വനം, വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.

അതേസമയം പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *