പ്രണയബന്ധത്തിൻ്റെ പേരിൽ 16, 18 വയസുകാരായ പെണ്മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ
പ്രണയബന്ധത്തിൻ്റെ പേരിൽ 16ഉം 18ഉം വയസായ പെണ്മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. ബീഹാറിലെ ഹാജിപൂരിലാണ് സംഭവം. ഇരുവരും ഉറങ്ങിക്കിടക്കുമ്പോൾ കൊലപ്പെടുത്തുകയായിരുന്നു എന്ന് കുട്ടികളുടെ മാതാവ് റിങ്കു ദേവി പൊലീസിനോട് കുറ്റസമ്മതം നടത്തി. പൊലീസെത്തുമ്പോൾ ഇവർ മക്കളുടെ മൃതദേഹങ്ങൾക്കരികെ ഇരിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് നരേഷ് ഭായ്ത ഒളിവിലാണ്.
മറ്റ് വ്യത്യസ്ത ജാതികളിൽ പെട്ടവരുമായി മക്കൾ പ്രണയത്തിലായിരുന്നു എന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അമ്മ പറഞ്ഞു. തങ്ങളോട് പറയാതെ മക്കൾ ഇടക്കിടെ പുറത്തുപോകുമായിരുന്നു എന്നും മാതാവ് പറഞ്ഞു. പിതാവാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് ഇവർ ആദ്യം പറഞ്ഞെങ്കിലും രണ്ട് പേരും കൊലപാതകത്തിൽ പങ്കായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.