യുപിയിൽ മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു; പുറത്ത് പറയാതിരിക്കാൻ 10 രൂപ നൽകി
ഉത്തർ പ്രദേശിൽ മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു. യുപി ഗൊരഖ്പൂരിലാണ് സംഭവം. 60 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനു ശേഷം ആരോടും ഇക്കാര്യം പറയരുതെന്നാവശ്യപ്പെട്ട് ഇയാൾ കുട്ടിക്ക് 10 രൂപ നൽകിയതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ മാതാവാണ് പരാതിനൽകിയത്. കുട്ടിയുമായിചേർന്ന് ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോൾ തൻ്റെ ഭർത്താവിൻ്റെ പിതാവ്, കുട്ടിയുടെ മുത്തച്ഛൻ അവിടേക്ക് വന്നു. തന്നോട് തിരികെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട ഇയാൾ കുട്ടിയോട് വിറക് വെട്ടാൻ മഴു കൊണ്ടുവരാനാവശ്യപ്പെട്ടു. മഴു കൊണ്ടുവന്ന കുട്ടിയെ ഒരു ഒഴിഞ്ഞ ഇടത്തുകൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിനു ശേഷം ആരോടും പറയരുതെന്നാവശ്യപ്പെട്ട് ഇയാൾ കുട്ടിക്ക് 10 രൂപ നൽകി. ഈ സമയം ആ വഴി വെള്ളമെടുക്കാൻ പോവുകയായിരുന്ന ഒരാൾ ഇത് കണ്ടു. ഉടൻ അയാൾ ആളെക്കൂട്ടി. ആളുകൾ ചേർന്ന് മുത്തച്ഛനെ മർദിച്ചതിനു ശേഷം പൊലീസിനെ ഏല്പിച്ചു. തുടർന്നാണ് അമ്മ പൊലീസിൽ പരാതിപ്പെട്ടത്. അന്വേഷണം പുരോഗമിക്കുകയാണ്.