രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു
രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. ബി.ബി.സി യ്ക്ക് എതിരായ് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് സാധ്യത ഉണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡൽഹിയിലെ കസ്തൂർബ ഗാന്ധി റോഡിലുള്ള ഓഫീസിൽ കൂടുതൽ കേന്ദ്ര സേന അംഗങ്ങളെ വിന്യസിച്ചു. കൂടുതൽ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ജവാൻമാരെ ആണ് വിന്യസിച്ചത്. മുംബൈ ഒഫിസിലും സുരക്ഷ കൂട്ടി.
അതേസമയം ബി.ബി.സി ഓഫീസിലെ റെയ്ഡിലെ വിവരങ്ങൾ ആദായ നികുതി ഉദ്യോഗസ്ഥ5ർ സ്ംയുക്ത അവലോകനം ചെയ്യും. സർവ്വേയിൽ ശേഖരിച്ച വിവരങ്ങളാണ് അവലോകനം ചെയ്യുക. ഡൽഹിയിലെയും മുംബൈയിലെയും ഉദ്യോഗസ്ഥർ അവലോകനത്തിൽ പൻകെടുക്കും. ശെഷം അവ്യക്തതകളിൽ ബിബിസി യോട് വിശദികരണം തേടും.