സിവയ്ക്ക് ഭീഷണി; ധോണിയുടെ ഫാംഹൗസിന് സുരക്ഷ വര്‍ധിപ്പിച്ചു
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. ധോണിയുടെ മകളും അഞ്ചു വയസുകാരിയുമായ സിവയ്ക്ക് നേരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡ് പോലീസ് ഫാം ഹൗസിന്‍റെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
അതേസമയം, പ്രായപൂർത്തിയാകാത്ത ധോണിയുടെ മകളെ ഭീഷണിപ്പെടുത്തിയ കേസിൽ ഗുജറാത്തിലെ കച്ച് സ്വദേശിയായ 16കാരനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയായി ഭീഷണി കമന്‍റ് പോസ്റ്റ് ചെയ്ത കുറ്റത്തിനാണ് 12 ക്ലാസ് വിദ്യാര്‍ത്ഥിയായ നമ്ന കപയ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.