15ഉം 13ഉം വയസ്സുള്ള സഹോദരിമാരെ ഒരു വര്‍ഷം പീഡിപ്പിച്ചു; 65കാരനെതിരേ കേസ്
ലഖ്‌നൗ: സഹോദരിമാരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 65കാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫിലിഭിത് സ്വദേശി സത്‌നാം സിങിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 15ഉം 13ഉം വയസ്സുള്ള പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ സത്‌നാമിന്റെ പീഡനത്തിന് ഇരകളാണെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ഒരു മാസത്തോളമായി പോലിസില്‍ പരാതി നല്‍കാന്‍ ശ്രമിക്കുന്നെങ്കിലും കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കേസെടുക്കാതിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ നടപടിയും അന്വേഷിക്കുമെന്ന് എസ്പി ജയപ്രകാശ് പറഞ്ഞു.