Saturday, April 12, 2025
National

പെട്രോൾ ഡീസൽ നികുതിയിനത്തിൽ കേന്ദ്രത്തിന് മൂന്ന് വർഷത്തിനിടെ കിട്ടിയത് എട്ട് ലക്ഷം കോടി രൂപ

 

പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ കേന്ദ്രസർക്കാരിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതിൽ 3.71 ലക്ഷം കോടിയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ്. ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയിൽ അറിയിച്ചതാണ് ഈ കണക്ക്.

പെട്രോളിന് എക്‌സൈസ് തീരുവ 2018 ഒക്ടോബറിൽ ലിറ്ററിന് 19.48 രൂപയിൽ നിന്ന് 27.90 രൂപയായി വർധിപ്പിച്ചു. ഡീസലിന്റേത് 15.33 രൂപയിൽ നിന്ന് 21.80 രൂപയാക്കി വർധിപ്പിച്ചു. ഈ വർഷം ഫെബ്രുവരിയായപ്പോൾ പെട്രോൾ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ.

കഴിഞ്ഞ ദീപാവലി തലേന്ന് സർക്കാർ പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചു. ഇതോടെ പെട്രോളിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി തീരുവ.
 

Leave a Reply

Your email address will not be published. Required fields are marked *