കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കുപ്പിവെള്ള ഉത്പാദകരുടെ സംഘടനയുടെ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്നായിരുന്നു ഹർജിക്കാരുടെ വാദം
ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്തു. ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കുപ്പിവെള്ളത്തിന്റെ വിലനിർണയത്തിന് അവലംബിക്കേണ്ട നടപടികൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.