പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു
പെട്രോൾ, ഡീസൽ വില രാജ്യത്ത് ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമായി
കൊച്ചിയിൽ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 പൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒന്നര രൂപയുടെ വർധനവാണ് പെട്രോളിനും ഡീസലിനുമുണ്ടായത്.