കാർഷിക നിയമം പിൻവലിക്കില്ല, വേണേൽ പേര് മാറ്റാമെന്ന് കേന്ദ്ര സർക്കാർ
കാർഷിക നിയമങ്ങളുടെ പേര് മാറ്റാമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. നിയമം പിൻവലിക്കില്ല. നിയമത്തിന്റെ പേര് മാറ്റാനായി ഭേദഗതി കൊണ്ടുവരാമെന്നാണ് പുതിയ നിർദേശം. കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെയാണ് പുതിയ നീക്കം
പുതിയ നിർദേശത്തോട് കർഷകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമം മാറ്റുന്നതല്ലാതെ മറ്റ് ഉപാധികൾ വെക്കേണ്ടതില്ലെന്ന് നേരത്തെ കർഷക സംഘടനകൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. കാർഷിക നിയമങ്ങൾക്ക് കർഷകരുടെ പിന്തുണയുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമവും മോദി സർക്കാർ ആരംഭിച്ചിട്ടുണ്ട്.
നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള കർഷകരെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. അതേസമയം ഡൽഹി അതിർത്തികളിലും രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് അതിർത്തികളിലും സമരം ശക്തമായി തുടരുകയാണ്