Saturday, October 19, 2024
National

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ: 581 മരണം

 

രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനം ആണ്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,87,880 ആയി. ഇതുവരെ 3,01,43,850 പേരാണ് രോഗമുക്തരായത്. നിലവിൽ 4,32,041 പേരാണ് ചികിത്സയിലുള്ളത്. 4,11,989 ആണ് ആകെ മരണസംഖ്യ. രാജ്യത്താകെ 39,13,40,491 പേർക്ക് വാക്സിനേഷൻ നൽകി.

ഇന്നലെ 19,43,488 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. ജൂലൈ 14 വരെ 43,80,11,958 സാംപിളുകളാണ് പരിശോധിച്ചത്.

Leave a Reply

Your email address will not be published.