കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 41,100 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി ഉയർന്നു
447 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,29,635 ആയി. നിലവിൽ 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേർ കൊവിഡ് മുക്തരായി.
ഇന്നലെ മാത്രം 42,156 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതിനോടകം 12.48 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം എട്ട് ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു.