Tuesday, January 7, 2025
National

തീവ്രവാദ ഫണ്ടിംഗ് കേസ്: പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്

ദക്ഷിണ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് എൻഐഎ അന്വേഷണം ഊർജിതമാക്കിയത്.

പാക്ക് കമാന്‍ഡര്‍മാരുടെയോ ഹാന്‍ഡ്ലര്‍മാരുടെയോ നിര്‍ദ്ദേശപ്രകാരം വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ തീവ്രവാദ ഫണ്ടിംഗ്, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. മെയ് 11 ന് അബ്ദുൾ ഖാലിഖ് റെഗൂവിന്റെ കൻസിപോറയിലെ വസതിയിലും, ജാവിദ് അഹമ്മദ് ധോബി സയ്യിദ് കരീമിലും, ഷൊയ്ബ് അഹമ്മദ് ചൂർ ബാരാമുള്ള ജില്ലയിലെ സാംഗ്രി കോളനിയിലും അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ, കോടതി ഉത്തരവിനെത്തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് പ്രതികളുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. TRF, UL J&K, MGH, JKFF, കാശ്മീർ ടൈഗേഴ്സ്, PAAF തുടങ്ങിയ പുതിയ ഭീകര സംഘടനകളെ അടിച്ചമർത്താൻ ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡുകൾ നടത്തുന്നുണ്ട്. 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമാണ് ഈ തീവ്രവാദ ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *