ഗുസ്തി തങ്ങളുടെ പ്രതിഷേധം ആഗോള വേദിയിലേക്ക്; മറ്റ് രാജ്യങ്ങളിലെ ഒളിമ്പ്യന്മാരെരുടെ പിന്തുണ തേടും
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ സമരം വ്യാപിപ്പിക്കാനൊരുങ്ങി ഗുസ്തി താരങ്ങൾ. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളുടേയും പിന്തുണ തേടും. മുൻ ദേശീയ ഫെഡറേഷൻ മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ മെയ് 21 മുതൽ പ്രതിഷേധത്തിൻ്റെ രൂപം മാറുമെന്നും താരങ്ങൾ മുന്നറിയിപ്പ് നൽകി.
‘സമരത്തെ ആഗോള പ്രതിഷേധമാക്കി മറ്റും. മറ്റ് രാജ്യങ്ങളിലെ ഒളിമ്പ്യൻമാരെയും ഒളിമ്പിക് മെഡൽ ജേതാക്കളെയും ഞങ്ങൾ സമീപിക്കും. അവരുടെ പിന്തുണ അഭ്യർത്ഥിച്ച് അവർക്ക് കത്തെഴുതും’- 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട് പറഞ്ഞു. പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന താരങ്ങളെ ആരൊക്കെയോ പിന്തുടരുകയാണെന്നും വിനേഷ് ആരോപിച്ചു.
“ചിലർ ഞങ്ങളെ പിന്തുടരുന്നു, അവർ താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നു, അവരോട് നിർത്താൻ പറഞ്ഞാലും അവർ കേൾക്കുന്നില്ല. ചില അജ്ഞാതരും (സ്ത്രീകൾ) ഇവിടെ (ഗുസ്തിക്കാർ സ്ഥാപിച്ച ടെന്റിനുള്ളിൽ) കയറാൻ ശ്രമിച്ചു. രാത്രിയിൽ നമ്മൾ അറിയാത്ത സ്ത്രീകളെ അകത്തേക്ക് കടത്തി വിടുന്നു…സമരസ്ഥലത്ത് നടക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ നടക്കുന്നുണ്ട്… ഇത്തരം പ്രവർത്തികൾ സത്യത്തിനും നീതിക്കും വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തെ കളങ്കപ്പെടുത്തുന്നു”- വിനീഷ് പറഞ്ഞു.