കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും
കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രദേശിക ഭാഷകളിലും നടത്തും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്.
അടുത്തവര്‍ഷം പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തമിഴ്നാട് , കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.