Monday, January 6, 2025
KeralaTop News

ആദ്യമായി മലയാളത്തിലും ചോദ്യങ്ങൾ; നീറ്റ് പരീക്ഷ ഇന്ന് നടക്കും

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല.

11 മണി മുതൽ പ്രവേശനം അനുവദിക്കും. രാജ്യത്തെയും ഗൾഫിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതുന്നത്.

ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ നീറ്റ് പരീക്ഷ നടത്തുന്നത്. കൊവിഡ് സാഹചര്യത്തിൽ ബെഞ്ചിൽ ഒരാൾ എന്ന രീതിയിൽ ഹാളിൽ 12 വിദ്യാർഥികൾക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

മുൻകൂട്ടി അറിയിച്ച കൊവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും കണ്ടയിൻമെൻറ് സോണിൽ നിന്നുള്ളവർക്കും മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ എഴുതാൻ പ്രത്യേകം സൗകര്യമൊരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *