രണ്ട് ലക്ഷവും പിന്നിട്ട് കൊവിഡ് പ്രതിദിന കേസുകൾ; 24 മണിക്കൂറിനിടെ 1038 മരണവും
രാജ്യത്ത് ഇതാദ്യമായി കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ അമേരിക്ക കഴിഞ്ഞാൽ രണ്ട് ലക്ഷത്തിലേറെ കൊവിഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്
ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയർന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1038 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,73,123 ആയി
1,24,29,564 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 14,71,877 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനോടകം 11 കോടിയിലേറെ പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു