Wednesday, January 8, 2025
National

മീഡിയ വൺ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; സംപ്രേഷണം തുടരാം

 

മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരിലേർപ്പെടുത്തിയ നടപടിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ചാനലിന് മുമ്പുള്ളതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു

ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനത്തിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹർജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഫയലുകൾ പുറത്തു വിടണം. ഹർജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *