മീഡിയ വൺ സംപ്രേഷണ വിലക്ക്: ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും, ഹർജി ഇന്ന് തന്നെ പരിഗണിച്ചേക്കും
മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. പത്രപ്രവർത്തക യൂണിയൻ, മീഡിയ വൺ ജീവനക്കാർ അടക്കമുള്ളവരും ഹർജി നൽകും
ഇന്ന് തന്നെ ഹർജി പരിഗണിക്കണെന്ന് ആവശ്യപ്പെടും. കേന്ദ്രസർക്കാർ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി ശരിവെച്ചത്. സീൽഡ് കവറിൽ നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ ഗൗരവതരമാണെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്നും സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടുന്നു
എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധമുണ്ടായെന്നും ഹർജിക്കാർ കോടതിയെ അറിയിക്കും. നിലവിൽ ചാനൽ സംപ്രേഷണം നിലച്ചിരിക്കുകയാണ്.