ചാവക്കാട് കടലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി
ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിനായി ബോട്ടിൽ പോയ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം മത്സ്യബന്ധന ബോട്ടിൽ തന്നെ കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ എത്തിച്ചു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ടീഷർട്ടും പാന്റ്സുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.