24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ്; 347 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്.
കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളേക്കാൾ 19.6 ശതമാനത്തിന്റെ കുറവ് ഇന്നുണ്ടായി. 24 മണിക്കൂറിനിടെ 347 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,09,358 ആയി.
നിലവിൽ 4.23,127 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.17 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി കുറഞ്ഞു.