കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാന കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ആർജെഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു കുറ്റക്കാരനാണെന്ന് വിധിച്ചത്. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന അഞ്ചാമത്തെ കേസിലാണ് വിധി
ആദ്യ നാല് കേസുകളിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. 2017 മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം ലഭിച്ചതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ലാലു ബീഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടക്കുന്നത്.