നിതീഷിനെതിരായ പോരാട്ടം തുടരും; മരിച്ചാലും രാഷ്ട്രീയ പോരാട്ടം അവസാനിക്കില്ലെന്ന് ലാലു
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിലായിരുന്ന ലാലു പ്രസാദ് യാദവ് വർഷങ്ങൾക്ക് ശേഷമാണ് പൊതുവേദിയിലെത്തുന്നത്
മകൻ തേജസ്വി യാദവ് കാരണമാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്നും ലാലു പറഞ്ഞു. തന്റെ അഭാവത്തിൽ പാർട്ടിയെ നയിച്ച തേജസ്വിയെ ലാലു അഭിനന്ദിച്ചു. ആർ ജെ ഡിക്ക് ശോഭനമായ ഭാവിയുണ്ട്. മരിച്ചാലും രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആർ ജെ ഡി മാറിയെങ്കിലും ഇവരുൾപ്പെട്ട മുന്നണി പരാജയപ്പെടുകയായിരുന്നു.