കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി
കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക് .ഇതേതുടർന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി.
കര്‍ഷകരെ തടയാന്‍ ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ 1000ല്‍ ഏറെ പൊലീസുകാരെയും ഫരീദാബാദ്, പല്‍വല്‍, ബദര്‍പൂര്‍ എന്നിവിടങ്ങളിലായി 3500 പൊലീസുകാരെയും നിയോഗിച്ചു. കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചു.
ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളിലെ ഉപരോധ സമരം ഇന്നും തുടരും. രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ചുമായാണ് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയില്‍ കര്‍ഷകര്‍ എത്തിയത്. സമരം ശക്തമായി തുടരുന്ന ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ രാവിലെ 8 മണി മുതല്‍ 5 മണി വരെ കര്‍ഷകര്‍ നിരാഹാരം സമരം നടത്തും