Monday, April 14, 2025
National

ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-മത്; പിന്നിൽ 15 രാജ്യങ്ങൾ മാത്രം

 

ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. വ്യാഴാഴ്ച പുറത്ത് വിട്ട് 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. വിശപ്പ് ​ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു.

പാപ്പുവ ന്യൂഗിനിയ (102), അഫ്ഗാനിസ്ഥാൻ (103), നൈജീരിയ (104), കോംഗോ (105), മൊസാംബിക് (106), സിയേറ ലിയോൺ (107), തിമോർ ലെസ്‌തെ (108), ഹെയ്തി (109), ലൈബീരിയ (110), മഡഗാസ്‌കർ (111), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (112), ഛാഡ് (113), സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് (114), യെമൻ (115), സോമാലിയ (116) എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഇന്ത്യയെക്കാൾ പട്ടിണിയുള്ളത്.

ഇന്ത്യയുടെ അയൽരാജ്യങ്ങളെല്ലാം ഇന്ത്യയെക്കാൾ മുമ്പിലാണ്. പാക്കിസ്ഥാൻ (92), നേപ്പാൾ (76), ബംഗ്ലാദേശ് (76) എന്നിങ്ങനെയാണ് ആ​ഗോള വിശപ്പ് സൂചിക. ദേശീയ, പ്രാദേശിക, ആഗോളതലങ്ങളിൽ 2030നകം പട്ടിണി ഇല്ലാതാക്കാനുള്ള പ്രധാന സൂചകങ്ങളാണ് സൂചിക പിന്തുടരുന്നത്.

പോഷകാഹാരക്കുറവ്, കുട്ടികളെ ഉപേക്ഷിക്കൽ, ശിശു മന്ദത, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിർണയിക്കുന്നത്. ഈ വർഷത്തെ റാങ്കിംഗ് അനുസരിച്ച് സൊമാലിയയിലാൺ ഉയർന്ന പട്ടിണിയുള്ളത്

Leave a Reply

Your email address will not be published. Required fields are marked *