പാകിസ്ഥാന് അമിത് ഷായുടെ മുന്നറിയിപ്പ്; ഭീകരവാദം പൊറുക്കില്ല: ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ല
അതിർത്തിയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയപ്പുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊരുപ്പിക്കില്ലെന്നും ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് രാജ്യത്തിന് മടയില്ലെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ഭീകരവാദത്തിനെതിെര അമിത് ഷാ തുറന്നടിച്ചത്.
ഞങ്ങൾ ആക്രമണങ്ങൾ സഹിക്കില്ലെന്ന് സർജിക്കൽ സ്ട്രൈക്കുകൾ തെളിയിച്ചതാണ്. നിങ്ങൾ ഭീകരവാദത്തെ സ്പോണസർ ചെയ്ത് ആക്രമണങ്ങൾ തുടർന്നാൽ ഇത്തരം തിരിച്ചടികൾ വീണ്ടും ഉണ്ടാകുമെന്നാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിപ്പ് നൽകിയത്.
പാക്കിസ്ഥാനുമായി ചർച്ചകൾ നടന്ന സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.