Saturday, October 19, 2024
National

മുംബൈയിൽ കനത്ത മഴയും കാറ്റും: മരങ്ങൾ കടപുഴകി, കെട്ടിടങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ശക്തമായ കാറ്റുമെത്തിയതോടെ മുംബൈയിൽ വ്യാപക നാശനഷ്ടം. കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. മരങ്ങൾ കടപുഴകി റോഡിലേക്ക് വീണു

മാസങ്ങൾക്ക് മുമ്പുണ്ടായ നസർഗ ചുഴലിക്കാറ്റിനേക്കാൾ തീവ്രതയോടെയാണ് കാറ്റ് വീശിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 60 കിലോമീറ്റർ വേഗതയിൽ ആരംഭിച്ച കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ 107 കിലോമീറ്റർ വേഗതയിലേക്ക് എത്തുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ പോലും കീഴ്‌മേൽ മറിക്കുന്ന ശക്തിയിലാണ് കാറ്റ് വീശിയത്

ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര സർക്കാരും പോലീസും നിർദേശിച്ചിട്ടുണ്ട്. കനത്ത മഴ ഇന്ന് കൂടി തുടരുമെന്നാണ് പ്രവചനം. പ്രധാന പാതകൾ വഴിയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. സ്ഥിതിഗതികൾ സർക്കാർ അവലോകനം ചെയ്തു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.