Monday, April 14, 2025
National

ഡൽഹി കലാപം: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസ് കുറ്റപത്രം

ഫെബ്രുവരിയിൽ പൗരത്വഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ കുടാതെ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാലാ പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്

പൗരത്വഭേദദഗതി വിരുദ്ധ സമരത്തിൽ പങ്കെടുത്തവരോട് ഏതറ്റം വരെയും പോകാൻ ഇവർ ആവശ്യപ്പെട്ടുവെന്ന് മോദി സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി പ്രകടനങ്ങൾ സംഘടിപ്പിച്ചുവെന്നും കുറ്റപത്രം ആരോപിക്കുന്നു

ഫെബ്രുവരിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 581 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വിദ്യാർഥികൾ നടത്തിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് യെച്ചൂരി അടക്കമുള്ളവരെ പ്രതി ചേർത്തതെന്ന് ഡൽഹി പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *