സ്‌കൂളിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചുകൊന്നു
രാജസ്ഥാനിലെ സ്കൂളിൽ കുടിവെള്ള പാത്രത്തിൽ തൊട്ടത്തിന് അധ്യാപകന്റെ ക്രൂര മർദ്ദനത്തിന് ഇരയായായ ദളിത് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഒൻപതുവയസുകാരൻ ദീർഘനാളായി ചികിത്സയിലായിരുന്നു. കുട്ടിയെ മർദ്ദിച്ച അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
ജൂലൈ 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിയുടെ ഭാഗത്തുമടക്കം ഗുരുതരമായി പരൂക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷനടക്കം താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.