രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുംരാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
രാജ്യം എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ നിറവിൽ. ഇന്ന് വൈകീട്ട് 7 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ 7.30 നു ചെങ്കോട്ടയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യും.
75 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് രാജ്യം.ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ .രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദൗപതി മുർമുവിന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണ് ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കുക.നാളെ രാവിലെ 7 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ എത്തും.വിവിധ സേന വിഭാഗങ്ങളിൽ നിന്നും പ്രധാനമന്ത്രി ഗാർഡ് ഓഫ് ഹോണർ സ്വീകരിക്കും.കൃത്യം 7 30ന് പ്രധാനമന്ത്രി പതാക ഉയർത്തും.തുടർന്ന് പ്രധാന മന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നടക്കും.പഴുതടച്ച സുരക്ഷയിലാണ് ഡൽഹിയും മറ്റു പ്രധാന നഗരങ്ങളും. ഡൽഹിയിൽ മാത്രം 10,000 ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂർണ ഡ്രസ് റിഹേഴ്‌സൽ കഴിഞ്ഞു.
ചെങ്കോട്ട പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി.അത്യാധുനിക ക്യാമറകൾ നിരീക്ഷണത്തിന് സ്ഥാപിച്ചു.വിമാനത്താവളങ്ങൾ ,മെട്രോ സ്റ്റേഷനുകളിലും,റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ ശക്തമാക്കി രാഷ്ട്രപതി ഭവൻ, നോർത്ത് സൗത്ത് ബ്ലോക്കുകൾ,പാർലമെൻറ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് എല്ലാം ത്രിവർണ്ണ ശോഭയിൽ തിളങ്ങുകയാണ്. ഹർ ഘർ തിരംഗ പ്രചാരണം പുരോഗമിക്കുകയാണ്