മണിപ്പൂര്‍ കലാപങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പെന്തെക്കോസ്ത് യുവജന സംഘടന
മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ ഉപവാസവും റാലിയും സംഘടിപ്പിക്കുമെന്ന് പെന്തെക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ). ഏകദിന ഉപവാസവും, സമാധാന റാലിയും, പൊതുസമ്മേളനവും നാളെ തിരുവല്ലയില്‍ വച്ച് നടക്കും.
തിരുവല്ല നഗരസഭയുടെ ഓപ്പണ്‍ സ്റ്റേജില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉപവാസ പ്രാര്‍ത്ഥന സമരം പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഇവാ. മോന്‍സി പി മാമന്‍ അധ്യക്ഷത വഹിക്കുന്ന ഉപവാസ സമരത്തില്‍ പി.വൈ.പി.എ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി യുവജങ്ങള്‍ ഉപവാസ സമരത്തില്‍ പങ്കു ചേരും. വൈകുന്നേരം 4മണിക്ക് തിരുവല്ല പട്ടണത്തില്‍ നടക്കുന്ന സമാധാന റാലിയില്‍ കേരളത്തിന്റെ വിവിധ സെന്ററുകളില്‍ നിന്നും ആയിരകണക്കിന് യുവാക്കള്‍ അണിചേരും.
വൈകുന്നേരം 5 മണിക്ക് ഓപ്പണ്‍ സ്റ്റേജില്‍ കൂടുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എമുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, വൈ എം സി എ നാഷണല്‍ ട്രഷറര്‍ റെജി ജോര്‍ജ് ഇടയാറന്മുള, പാസ്റ്റര്‍ കെ സി ജോണ്‍, പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്, പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, ജെയിംസ് ജോര്‍ജ് വേങ്ങൂര്‍, പി എം ഫിലിപ്പ്, കെ പി ഉദയഭാനു, സുധി കല്ലുങ്കല്‍, എന്‍ എം രാജു തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.