നാസിക്കിലെ കറൻസി പ്രസിൽ നിന്ന് അഞ്ച് ലക്ഷം രൂപ കാണാതായി
നാസിക്കിലെ കറൻസി അച്ചടിശാലയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കാണാനില്ല. 500ന്റെ ആയിരം കറൻസി നോട്ടുകളാണ് കാണാതായത്. അതിസുരക്ഷയുള്ള ഇവിടെ പുറത്തുനിന്ന് മോഷ്ടാക്കൾ വരാൻ സാധ്യതയില്ലാത്തതിനാൽ ജീവനക്കാരിലേക്കാണ് അന്വേഷണം.
കഴിഞ്ഞ ഫെബ്രുവരിയിൽ 500ന്റെ നോട്ടുകൾ കാണാതായെന്ന സംശയത്തെ തുടർന്ന് ആഭ്യന്തര ഓഡിറ്റിങ് സമിതിക്ക് രൂപം നൽകി അന്വേഷണം ആരംഭിക്കുകയായിരുന്നു. ചൊവ്വാഴ്ച നാസിക് ഉപനഗർ പൊലീസ് സ്റ്റേഷനിലെത്തി പ്രസ് ആഭ്യന്തര അന്വേഷണ സമിതി പരാതി നൽകി.