കൻവർ യാത്രയ്ക്ക് യുപി സർക്കാരിന്റെ അനുമതി; നോട്ടീസ് അയച്ച് സുപ്രീം കോടതി
കൊവിഡ് വ്യാപനത്തിനിടയിലും കൻവർ യാത്രയ്ക്ക് അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വിഷയം സ്വമേധയ ഏറ്റെടുത്ത കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച കേസിൽ കോടതി വാദം കേൾക്കും.
കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ കൻവർ യാത്രയ്ക്ക് യു.പി. സർക്കാർ അനുവാദം നൽകിയത്. അടുത്തയാഴ്ചയാണ് പരിപാടി.