സെൽഫി എടുക്കുന്നതിനിടെ യുവതി കാൽവഴുതി കടലിലേക്ക്; രക്ഷകനായത് ഫോട്ടോഗ്രാഫർ
സെൽഫിയെടുക്കുന്നതിനിട കടലിൽ വീണ യുവതിക്ക് രക്ഷകനായി ഫോട്ടോഗ്രാഫർ. മുംബൈയിലെ പ്രശസ്ത ടൂറിസം സ്പോട്ടായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തായിരുന്നു സംഭവം. സെൽഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽവഴുതി യുവതി കടലിലേക്ക് വീഴുകയായിരുന്നു.
ഇത് കണ്ട ഫോട്ടോഗ്രാഫറായ ഗുലാബ്ചന്ദ് ഗൗഡ് എന്ന 55കാരൻ പിന്നാലെ കടലിലേക്ക് ചാടി. യുവതി കടലിലേക്ക് വീണത് അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ഇവർക്ക് പൊലീസ് എറിഞ്ഞുകൊടുക്കുകയും ചെയ്തു.
എന്നാൽ തിരമാലകൾ ഇവരെ വലിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ഗൗഡ് സ്വന്തം ജീവൻ പണയം വച്ചാണ് കടിലേയ്ക്ക് എടുത്തുചാടിയത്. ശേഷം ഒരു കയറിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കടുപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.