Monday, January 6, 2025
National

പാർട്ടിക്ക് വീഴ്ച പറ്റുമ്പോൾ പ്രവർത്തകർക്ക് വേദനിക്കും, അവരുടെ വികാരത്തെ മാനിക്കുന്നു: കെ സി വേണുഗോപാൽ

 

കേരളത്തിൽ തനിക്കെതിരെ പോസ്റ്ററുകൾ പതിച്ചതിനെ പോസീറ്റിവായാണ് കാണുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടിക്ക് വീഴ്ച പറ്റുമ്പോൾ പ്രവർത്തകർക്ക് വേദനയുണ്ടാകും. അവർ ഫീൽഡിൽ പെരുമാറുന്നവരാണ്. അവരുടെ വികാരത്തെ മാനിക്കുന്നു. കേരളത്തിലുള്ളവർക്ക് എന്റെ മേൽ സവിശേഷമായ ഒരു അധികാരമുണ്ട്. അതാകാം ഇതിനൊക്കെ പിന്നിലെന്നും കെ സി വേണുഗോപാൽ പറഞ്ഞു

പദവിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളല്ല താൻ. സ്ഥാനമാനങ്ങൾ എല്ലാക്കാലത്തും ഒരാൾക്ക് അവകാശപ്പെട്ടതല്ല. പാർട്ടി പറയുന്ന പോലെ പ്രവർത്തിക്കുന്നയാളാണ് താൻ. വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. പരാജയത്തിന് അവകാശികളുണ്ടാകില്ല. എന്നെ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തണമെന്നും വേണുഗോപാൽ പറഞ്ഞു

സമഗ്രമായ ചർച്ചയാണ് പ്രവർത്തക സമിതിയുണ്ടായത്.  സീനിയർ നേതാക്കളും വളരെ സജീവമായി ചർച്ചയിൽ പങ്കെടുത്തു. വ്യക്തിപരമായ വിമർശനങ്ങളോ ആക്രമണങ്ങളോ യോഗത്തിലുണ്ടായില്ല. വീഴ്ചകൾ പരിഹരിച്ച് സംഘടന ഒറ്റക്കെട്ടായി നീങ്ങണമെന്ന പൊതുവികാരമാണ് ചർച്ചയിലുണ്ടായതെന്നും വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *